Monday, May 4, 2026

എസ്‌ഐആര്‍: സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട്

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച  സര്‍വ്വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം. എസ്‌ഐആറില്‍  സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വ്വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ ബിജെപി – എന്‍ഡിഎ കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര വോട്ടര്‍ പട്ടിക പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിഷയം കോടതിയില്‍ ചോദ്യം ചെയ്യുന്നത് സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരമായിട്ടായിരിക്കും. കേരളത്തില്‍ ഇന്നലെ മുതല്‍ എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശനം തുടങ്ങി.

പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. നടപടികൾ ഒരുമാസത്തോളം നീളും.പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക. കേരളം അടക്കം 12 സംസ്ഥാന – കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് എസ്ഐആർ

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...