ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

Date:

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ 54-ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ പരിക്കുകൾ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഒരു ഹൈസ്കൂൾ കോംപ്ലക്സിലെ പള്ളിയിൽ  വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനങ്ങളുണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്.

ഉച്ചയോടെ രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. വടക്കൻ ജക്കാർത്തയിലെ കെലപ ഗാഡിംഗ് പ്രദേശത്തെ നാവിക കോമ്പൗണ്ടിനുള്ളിലെ എസ്എംഎ 27 എന്ന സർക്കാർ ഹൈസ്കൂളിലെ പള്ളിയിലാണ് സംഭവം. പ്രഭാഷണം ആരംഭിച്ചപ്പോൾ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.

സ്ഫോടനത്തിൽ പരിക്കേറ്റവർക്കെല്ലാം ചില്ലു കഷ്ണങ്ങൾ കൊണ്ടുള്ള പരിക്കുകളാണുള്ളതെന്ന് പോലീസ് മേധാവി അസെപ് എഡി സുഹേരി പറഞ്ഞു. . 20 വിദ്യാർത്ഥികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കുള്ളവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

പോലീസ് പ്രദേശം വളഞ്ഞ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജക്കാർത്ത പോലീസിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. .സ്ഫോടനത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. അന്വേഷണം നടക്കുകകയാണെന്ന് പോലീസ് മേധാവി  പറഞ്ഞു. പള്ളിയുടെ സ്പീക്കറിന് സമീപത്ത് നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ജക്കാർത്ത പോലീസ് ചീഫ് വ്യക്തമാക്കി. സ്ഥലത്തെത്തിയ ബോംബ് വിരുദ്ധ സ്ക്വാഡ് പള്ളിക്കടുത്തു നിന്ന് ഒരു കളിത്തോക്ക് കണ്ടെത്തിയതായി വിവരമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍...

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...