എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; യാത്രാസമയം 8.40 മണിക്കൂര്‍ 

Date:

കൊച്ചി:  എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ്  ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഇതോടൊപ്പം, തൃശ്ശൂര്‍, പാലക്കാട്, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പ്രത്യേകം ആഘോഷച്ചടങ്ങുകള്‍ നടന്നു.

എറണാകുളം – ബെംഗളൂരു വന്ദേഭാരതിന്റെ സാധാരണ സര്‍വ്വീസ് ഈ മാസം 11-ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച ഉച്ചയ്ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങുമെന്നാണറിയുന്നത്. ടിക്കറ്റ് നിരക്ക് എറണാകുളം-ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപയാകുമെന്നാണ് പ്രതീക്ഷ, എസി എക്സിക്യുട്ടീവ് ചെയര്‍ കാറിന് 2,400 രൂപയും.

എറണാകുളത്തുനിന്ന് ബെംഗളൂരു 630 കിലോമീറ്റര്‍ ദൂരം എട്ടുമണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് ഓടി എത്തുക. എട്ട് കോച്ചുകളാണ് ഉള്ളത്. അവയിൽ 600 സീറ്റുകളാണുള്ളത്. ഒന്‍പത് സ്റ്റോപ്പുകളാണ് ഈ റൂട്ടിലുള്ളത്. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് തുടങ്ങിയവരാണ് സുവനീര്‍  ടിക്കറ്റുമായി ഉദ്ഘാടന യാത്രയില്‍ പോകുന്നത്. ബനാറസ്-ഖജുരാഹോ, ലഖ്നൗ ജങ്ഷന്‍-സഹാരണ്‍പുര്‍, ഫിറോസ്പുര്‍-ഡല്‍ഹി വന്ദേഭാരത് എന്നിവയും ഇതോടൊപ്പം ഓടിത്തുടങ്ങും.

എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരത് സമയക്രമം

എറണാകുളം ജങ്ഷന്‍ – കെഎസ്ആര്‍ ബെംഗളൂരു (26652) യാത്രാസമയം

എറണാകുളം സൗത്ത്-2.20 pm
തൃശ്ശൂര്‍-3.20 pm
ഷൊര്‍ണൂര്‍-4.00 pm
പാലക്കാട്-4.37 pm
പോഡനൂര്‍-5.28 pm
കോയമ്പത്തൂര്‍-5.23 pm
തിരുപ്പൂര്‍-6.05 pm
ഈറോഡ്-6.50 pm
സേലം-7.20 pm
ജോളാര്‍ പേട്ടൈ-9.05
കൃഷ്ണരാജപുരം-10.25 pm
കെഎസ്ആര്‍ ബെംഗളൂരു-11.00 pm

കെഎസ്ആര്‍ ബെംഗളൂരു – എറണാകുളം ജങ്ഷന്‍ (26651) യാത്രാസമയം

കെഎസ്ആര്‍ ബെംഗളൂരു-5.10 am
കൃഷ്ണരാജപുരം-5.25 am
ജോളാര്‍ പേട്ടൈ-7.00 am
സേലം-8.15 am
ഈറോഡ്-9.05 am
തിരുപ്പൂര്‍-9.47 am
കോയമ്പത്തൂര്‍-10.35 am
പോഡനൂര്‍-10.45 am
പാലക്കാട്-11.30 am
ഷൊര്‍ണൂര്‍-12.11 pm
തൃശ്ശൂര്‍-12.30 pm
എറണാകുളം സൗത്ത് -1.50 pm

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...