‘നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല’; മണിപ്പൂര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Date:

ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മണിപ്പൂരിലെ സംസ്ഥാന സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കുക്കി വിഭാഗത്തില്‍പ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം മണിപ്പൂര്‍ സര്‍ക്കാർ ഏറ്റുവാങ്ങിയത്. കുക്കി വിഭാഗത്തില്‍പെട്ട വ്യക്തിയായതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയിൽ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്ന് കോടതി ഓർമ്മിപ്പിച്ചു.

മണിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരനെ ഉടന്‍തന്നെ ഗുവാഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഈ ചികിത്സയുടെ ചെലവ് പൂര്‍ണ്ണമായും മണിപ്പൂര്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജൂലായ് 15 നകം മെഡിക്കല്‍ റിപ്പോർട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാസർഗോഡ് ഡിസിസി ഓഫീസിൽ അടിയോടടി! ; ഏറ്റുമുട്ടൽ സീറ്റ് വിഭജനത്തെ ചൊല്ലി

കാസർഗോഡ് : കാസർഗോഡ് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിയോടടി....

ശബരിമല സ്വര്‍ണ്ണക്കവർച്ച :   ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതി റഫറൻസ്: ബില്ല് പിടിച്ചു വെക്കാനുള്ള വിവേചനാധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ...