[ Photo Courtesy : KN Subramanya Adiga/Facebook ]
കൊല്ലൂർ : മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി
മോഹൻലാലിന്റെ മകൾ വിസ്മയയും ഭാര്യ സുചിത്രയും. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയുള്ള ഇരുവരുടേയും ക്ഷേത്രദര്‍ശനം. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളിലെല്ലാം ഇരുവരും പങ്കെടുത്തു.
തുടക്കം എന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ കഴിഞ്ഞമാസമാണ് കൊച്ചി ക്രൗണ്‍പ്ലാസയില്‍ വെച്ച് നടന്നത്. സുചിത്രയായിരുന്നു സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചു. 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മോഹന്‍ലാലും ദിലീപും ജോഷിയുമുള്‍പ്പെടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം.
