കൊല്ലം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. നേരത്തെ വൈദ്യ പരിശോധന പൂർത്തിയാക്കിയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കിയത്.
ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.
ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കവർച്ചയിൽ എ.പത്മകുമാറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ദേവസ്വം വകുപ്പും
നിലപാട് സ്വീകരിച്ചുവെങ്കിലും സിപിഎം നേതാവും ദേവസ്വം ൻ എ മുൻ പ്രസിഡൻ്റും മുൻ എംഎൽഎയും കൂടിയായ എ പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിക്ക് വലിയ ക്ഷീണമാണ്. പ്രത്യേകിച്ചും ശബരിമല വിഷയം ഇലക്ഷൻ സമയത്ത് ഉയർത്തിക്കൊണ്ടുനടക്കുന്ന യുഡിഎഫിനും ബിജെപിക്കും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാൻ ആക്രമിക്കാൻ ഒരായുധം നൽകൽ കൂടിയായി ഇത്.
‘
