ദുബൈ : ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബൈ മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വേടൻ ചികിത്സയിലാണ്. വൈറൽ പനിയാണെന്നാണ് വിവരം. നിർബ്ബന്ധമായ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന വേടൻ്റെ സംഗീത പരിപാടി ഡിസംബര്‍ 12-ലേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു
