Friday, January 9, 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് 4 സീറ്റുകൾ ആവശ്യപ്പെടാൻ പി.വി. അൻവർ

Date:

കോഴിക്കോട് : യുഡിഎഫിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റുകൾ ആവശ്യപ്പെടും.  പി വി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്ത‍ർ, കെ.ടി. അബ്ദുറഹ്മാൻ എന്നിവർക്കായാണ് സീറ്റുകൾ ആവശ്യപ്പെടുന്നത്. 

അൻവറിനായി ബേപ്പൂരോ തവനൂരോ ആവശ്യപ്പെടും. സജി മഞ്ഞക്കടമ്പനായി പൂഞ്ഞാർ, നിസാർ മേത്ത‍റിനായി തൃക്കരിപ്പൂർ, കെ.ടി. അബ്ദുറഹ്മാനുവേണ്ടി കുന്ദമംഗലം എന്നീ സീറ്റുകൾക്കാണ് ആവശ്യമുന്നയിയ്ക്കുക. കേരളാ കോൺഗ്രസ് മാണി വിഭാഗം യുവജന നേതാവായിരുന്ന ആളാണ് സജി മഞ്ഞക്കടമ്പൻ. പിഡിപിയിൽ നിന്നാണ് നിസാർ മേത്തർ തൃണമൂൽ കോൺഗ്രസിൽ എത്തിയത്.
സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനോ ഒൻപതിനോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തുമെന്നാണ് ധാരണ. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...

‘നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുക’ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...

ഇന്ത്യക്ക് നികുതി 500% ആക്കാൻ യുഎസ് ; ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി ട്രംപ്

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ...