യുഎഇയിൽ അടുത്ത വർഷം തന്നെ എയർ ടാക്സികൾ പറന്നു തുടങ്ങും.

Date:

യുഎഇയുടെ ആകാശത്ത് എയർ ടാക്‌സികൾ അടുത്ത വർഷം തന്നെ പറന്നു തുടങ്ങുമെന്നാണ് പുതിയ വാർത്ത. 2026 – ൽ ആരംഭിക്കാനായാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ.), ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി.സി.എ.എ.), സ്‌കൈപോര്‍ട്സ്, ജോബി ഏവിയേഷന്‍ എന്നിവരുമായി കരാർ ഒപ്പിട്ടതെങ്കിലും നേരത്തെ തുടങ്ങുന്നതിനുള്ള പദ്ധതികളാണ് നടക്കുന്നത്. പൈലറ്റുമാരുടെ നിയമനവും പരിശീലനവും താമസിയാതെ ആരംഭിക്കും. എയർ ടാക്സി പൈലറ്റുമാരുടെ നിയമിക്കാനും പരിശീലിപ്പിക്കാനും യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ അബുദാബി എത്തിഹാദ് ഏവിയേഷൻ ട്രെയ്നിംങ്ങു(EAT )മായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.

അതിവേഗം സുരക്ഷിതമായി
ലക്ഷ്യത്തിലെത്താമെന്നതാണ് എയര്‍ ടാക്‌സിയുടെ നേട്ടം. ദുബായിലെ രണ്ട് കേന്ദ്രങ്ങള്‍ തമ്മിലുള്ള യാത്രയ്ക്കുള്ള സമയത്തില്‍ 70 ശതമാനം കുറവ് വരുത്തുന്നതാണ് എയര്‍ ടാക്‌സി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന എയര്‍ ടാക്സിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് 10 -12 മിനുട്ട് കൊണ്ട് എത്താം. റോഡ് വഴിയാണെങ്കിൽ 45 മിനുട്ട് ദൈര്‍ഘ്യം വേണ്ടിടത്താണ് ഈ മാറ്റം. സമയം ലാഭിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുള്‍പ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ എയര്‍ ടാക്‌സികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യഘട്ടത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ ടൗണ്‍, ദുബായ് മറീന, പാം ജുമൈര എന്നീ നാലു പ്രധാന സ്ഥലങ്ങളിലാണ് എയര്‍ ടാക്‌സിക്കായി വെര്‍ട്ടിപോര്‍ട്ടൊരുങ്ങുന്നത്. സഞ്ചാരികൾക്ക് മികച്ച യാത്രാസൗകര്യം ഉറപ്പുവരുത്താനായി വെര്‍ട്ടിപോര്‍ട്ടിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും.

പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എയര്‍ ടാക്‌സിയില്‍ ബാഗേജുകള്‍ കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. യാത്ര ചെയ്യേണ്ട ദൂരത്തിന് അനുസരിച്ചാകും പറക്കേണ്ടതിന്റെ ഉയരം കണക്കാക്കുക. ദീര്‍ഘദൂര യാത്രയ്ക്ക് പറക്കുക ആയിരം മീറ്റര്‍ ഉയരത്തിലാകും. ഹൃസ്വദൂര യാത്രയ്ക്ക് 100 മുതല്‍ 500 മീറ്റര്‍ വരെ ഉയരത്തിലും.

എയര്‍ ടാക്‌സിയുടെ ചാര്‍ജിങ് കൃത്യമായി നിരീക്ഷിക്കുന്നതിന് പ്രത്യേക ജീവനക്കാരുണ്ടാകും. എയര്‍ ടാക്‌സി നിലത്തിറങ്ങിയ ഉടനെ ചാര്‍ജിങ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. ചുരുങ്ങിയ വേളയില്‍ തന്നെ 100 ശതമാനം ചാര്‍ജിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ഹെലികോപ്റ്റര്‍ മാതൃകയിലാണ് എയര്‍ ടാക്‌സിയുടെ രൂപകല്‍പ്പന.

ഒരു യാത്രക്കാരന്‍ മാത്രമേയൂള്ളൂവെങ്കിലും എയര്‍ ടാക്‌സി സര്‍വ്വീസ് നടത്തുമെന്നതും പ്രത്യേകം എടുത്തു പറയണം. പക്ഷേ, ഇത്തരം യാത്രക്കാര്‍ ചെലവ് ഒറ്റയ്ക്ക് വഹിക്കേണ്ടി വരും. വിദേശ സഞ്ചാരികൾക്ക് തുക വീതിച്ചെടുത്ത് സര്‍വ്വീസ് ഉപയോഗപ്പെടുത്താം. മൊബൈല്‍ ആപ്പ് വഴിയാണ് യാത്രക്കാര്‍ എയര്‍ ടാക്‌സി ബുക്ക് ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ...

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...

ആദ്യ ഭാര്യയുടെ അഭിപ്രായം തേടാതെ മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി : മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ...