പരീക്ഷണമാണ്, പിഴച്ചാൽ പഴിക്കരുത്; കളമശ്ശേരി മുതൽ വൈറ്റില വരെയുള്ള ഗതാഗത കുരുക്കഴിക്കാൻ ട്രാഫിക്ക് പരിഷ്കാരം വരുന്നു.

Date:

കളമശ്ശേരി മുതൽ വൈറ്റില വരെയുള്ള ഗതാഗത കുരുക്കഴിക്കാൻ ട്രാഫിക്ക് പരിഷ്കാരം വരുന്നു. സിഗ്നലുകൾ കുറച്ച് വൺ വേകള്‍ നടപ്പാക്കി ഗതാഗതം സുഗമമാക്കാനുള്ള ട്രയൽ റണ്ണാണ് നടത്തുക.ദേശീയ പാതയിൽ പോട്ട സിഗ്നലിൽ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു.

കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലാണ് ആദ്യ കുരുക്ക്.നാല് പാട് നിന്നും വാഹനങ്ങൾ വന്ന് ഏറെ നേരം കാത്ത് കിടക്കേണ്ടി വരുന്നയിടം. ഇവിടെ ദേശീയപാതയുടെ ഒരു ഭാഗം അടച്ച് എച്ച്.എം.ടി ജംഗ്ഷൻ വഴി തിരിച്ച് വിടാനാണ് തീരുമാനം. മന്ത്രിമാരായ പി.രാജീവും കെ.ബി ഗണേഷ് കുമാറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് തീരുമാനം.

പരീക്ഷണ അടിസ്ഥാനത്തിലാണ് നടപടികളെന്നും പിഴച്ചാൽ പഴിക്കരുതെന്നും ഗതാഗതമന്ത്രി.
വാഹനങ്ങളുടെ നീണ്ട നിരയുള്ള ഇടപ്പള്ളിയിലും ടോൾ ജംഗ്ഷനിലും ചില മാറ്റങ്ങൾ വരും. സിഗ്നലുകൾ കുറച്ചുള്ള ട്രാഫിക്ക് പരിഷ്കാരം പലയിടത്തും വിജയമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പോട്ടയിൽ എ.ഐ ടെക്നോളജി പരീക്ഷിക്കും. ദേശീയപാതയിലെ ഏറ്റവും വലിയ ജംഗ്ഷനായ വൈറ്റിലയിൽ മേല്‍പാലം വന്ന ശേഷവും ഉള്ള കരുക്ക് അഴിക്കാനും ട്രാഫിക്ക് പരിഷ്കാരങ്ങൾ കൊണ്ടുവരും. എം.സി റോഡില്‍ പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും പരിഹാരം കാണും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...