Sunday, January 11, 2026

ആകാശത്തൊരു പോലീസ് കണ്ണ്! – ജനസേവനത്തിനായി ഡ്രോൺ നിരീക്ഷണവുമായി ദുബായ് പൊലീസ്

Date:

ദുബായ് : ജനങ്ങളുടെ സേവനത്തിനായി അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഡ്രോൺ നിരീക്ഷണവുമായി ദുബായ് പൊലീസ്. ആകാശത്ത് അപ്രതീക്ഷിതമായി ഡ്രോൺ കണ്ടാൽ ആശങ്കപ്പെടേണ്ടെന്ന് പോലീസ് അറിയിച്ചു. നീല നിറത്തിലുള്ള ഡ്രോണുകളാണ് നിരീക്ഷണത്തിനായി പോലീസ് ഉപയോഗിക്കുക..

നഗരത്തിൽ ആളുകൾ തിങ്ങി പാർക്കുന്ന കേന്ദ്രങ്ങളിൽ അടക്കം നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാനാണ് ദുബായ് പോലീസിന്റെ തീരുമാനം. സുരക്ഷാ നിരീക്ഷണം, അടിയന്തിര ഘട്ടത്തിൽ സഹായം എത്തിക്കൽ, താമസക്കാരുടെ അപേക്ഷകളോട് വേഗത്തിൽ പ്രതികരിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കും. ബഹുനില കെട്ടിടങ്ങളുടെ മുകൾ ഭാഗത്തേക്ക് വിവിധ സേവനങ്ങൾ എത്തിക്കാനും ഡ്രോണുകൾ സഹായിക്കും. അഗ്നിബാധ, കുട്ടികൾ ബാൽക്കണിയിൽ കുടുങ്ങി പോകുക തുടങ്ങിയ ഘട്ടങ്ങളിൽ ഗ്രോൺ സേവനം ഗുണം ചെയ്യും.

അതേസമയം, മറ്റ് ഡ്രോണുകളിൽ നിന്നും തിരിച്ചറിയാൻ പോലീസിന്റേത് നീലത്തിലുള്ള ഡ്രോണുകളായിരിക്കും. പൊതുജനങ്ങൾക്ക് പോലീസ് സേവനം വേഗത്തിൽ തിരിച്ചറിയാനാണ് പ്രത്യേക നിറം നൽകുന്നതെന്നും ദുബായ് പോലീസ് സമൂഹ മാധ്യമമായ എക്സിൽ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും വേഗത്തിൽ സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും പോലീസ് വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ ജയിലഴിയ്ക്കുള്ളിൽ ; റിമാൻഡ് റിപ്പോർട്ടിൽ അതിഗുരുതര ആരോപണങ്ങൾ

പത്തനതിട്ട : മൂന്നാം ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയേക്കും; നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ...

കേരളത്തോടുള്ള കേന്ദ്ര അവഗണന ; പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യഗ്രഹം തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അവകാശങ്ങളെയടക്കം പാടെ അവഗണിച്ചുള്ള കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന പൂർത്തിയായി

ആലപ്പുഴ : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ...