Thursday, January 8, 2026

‘പ്ലാസ്റ്റിക് ഫ്രീ ഒമാൻ’ – കടുത്ത നടപടികൾ; പ്ലാസ്റ്റിക് ഇറക്കുമതിക്കും നിരോധനം

Date:

ഒമാൻ : ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധനം വരുന്നു. സെപ്തംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്താൽ ആദ്യം ആയിരം റിയാലും തെറ്റ് ആവർത്തിത്താൽ ഇരട്ടി തുകയും പിഴ ലഭിക്കും.

2027 ജൂലൈ മാസത്തോടെ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്‌ഷ്യം. ഇതിന്റെ ഭാഗമായി ഈ മാസം ഒന്ന് മുതൽ ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ മേഖലകളിലേക്ക് നിരോധനം നീട്ടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുകയും മലിനീകരണത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ‘പ്ലാസ്റ്റിക് ഫ്രീ ഒമാൻ’ എന്ന ലക്ഷ്യത്തിലേക്കെത്തനാണ് ഘട്ടം ഘട്ടമായുള്ള പ്ലാസ്റ്റിക് ബാഗ് നിരോധനം. വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ ആദ്യം പിഴ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...

‘നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുക’ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...

ഇന്ത്യക്ക് നികുതി 500% ആക്കാൻ യുഎസ് ; ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി ട്രംപ്

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ...