കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച നോവലിന് ഹരിത സാവിത്രിക്കും കവിതക്ക് കല്പറ്റ നാരായണനും അവാർഡ്

Date:

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2023 വര്‍ഷത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹരിത സാവിത്രി എഴുതിയ ‘സിന്‍’ മികച്ച നോവൽ. മികച്ച കവിതായ്ക്കുള്ള അവാർഡ് നേടിയത് കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകള്‍. എന്‍.രാജന്‍ എഴുതിയ ‘ഉദയ ആര്‍ട്‌സ് ക്ലബ്,’ ഗ്രേസിയുടെ ‘പെണ്‍കുട്ടിയും കൂട്ടരും’ യഥാക്രമം ചെറുകഥക്കും ബാലസാഹിത്യത്തിനുമുള്ള പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. മികച്ച യാത്രാവിവരണം നന്ദിനി മേനോന്‍ എഴുതിയ ‘ആംചൊ ബസ്തര്‍’ നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.

അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍ ജോസ്, എം.ആര്‍ രാഘവ വാര്യര്‍ എന്നിവർക്കാണ്. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.വി കുമാരന്‍, പ്രേമാ ജയകുമാര്‍ പി.കെ. ഗോപി, എം. രാഘവന്‍, രാജന്‍ തിരുവോത്ത്, ബക്കളം ദാമോദരന്‍ എന്നിവര്‍ നേടി.

മറ്റു പുരസ്‌കാരങ്ങള്‍

നാടകം: ഇ ഫോര്‍ ഈഡിപ്പസ് ഗിരീഷ് പി.സി.പാലം
സാഹിത്യ വിമര്‍ശനം: ഭൂപടം തലതിരിക്കുമ്പോള്‍ പി. പവിത്രന്‍
വൈജ്ഞാനിക സാഹിത്യം: ഇന്ത്യയെ വീണ്ടെടുക്കല്‍ ബി.രാജീവന്‍
ജീവിചരിത്രം/ആത്മകഥ: ഒരന്വേഷണത്തിന്റെ കഥ കെ.വേണുഗോപാല്‍
വിവര്‍ത്തനം: കഥാകാദികെ എഎം.ശ്രീധരന്‍
ഹാസ്യ സാഹിത്യം: വാരനാടന്‍ കഥകള്‍ സുനീഷ് വാരനാട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...

ശബരിമല സ്വർണ്ണക്കവർച്ച : മുൻ തിരുവാഭരണ കമ്മീഷണർ ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജു അറസ്റ്റിൽ....