ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നു ; നിയമം പിടിമുറുക്കിയത് മാത്രമോ പ്രശ്നം?

Date:

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ്. 2024 മേയ് വരെ 1.69 ലക്ഷം പേർ മാത്രമാണ് ലൈസൻസ് നേടിയത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മേയ് വരെയുള്ള കാലയളവിൽ രണ്ടുലക്ഷത്തിലേറെ പേർ ലൈസൻസ് കരസ്ഥമാക്കിയിരുന്നു. ഡ്രൈവിങ് ലൈസൻസെടുക്കാനുള്ള നിയമങ്ങൾ ഈയിടെ കർക്കശമാക്കിയതാണ് ലൈസൻസ് ലഭിക്കുന്നവരുടെ എണ്ണത്തിൽ കുറവു വരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുപ്രകാരം 2022- മേയ് വരെ 2.97 ലക്ഷം പേർക്ക് ലൈസൻസ് നൽകിയിരുന്നു. 2023- ൽ 2.15 ലക്ഷം പേർക്കും മേയ് വരെ ലൈസൻസ് ലഭിച്ചു. ഇതാണ് ഇത്തവണ 1.69 ലക്ഷമായി ചുരുങ്ങിയത്.

പുതിയരീതിയിലുള്ള പ്രായോഗിക പരീക്ഷകൾ പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്നും വിജയിക്കാൻ എളുപ്പമല്ലെന്നതും എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്.

അതേസമയം, നിയമം പരിഷ്ക്കരിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി ലൈസൻസെടുക്കുന്നവരുടെ എണ്ണമെടുക്കുമ്പോൾ ഇത് വ്യക്തവുമാണ്. 2022- നെ അപേക്ഷിച്ച് 1.36 ലക്ഷത്തോളം പേരുടെ കുറവാണ് 2023- ൽ വന്നിട്ടുള്ളത്.

2023-ൽ 6.32 ലക്ഷം പേരാണ് ഡ്രൈവിങ് ലൈസൻസെടുത്തത്. 2022-ൽ ഇത് 7.68 ലക്ഷമായിരുന്നു. 2021-ൽ 7.89 ലക്ഷം പേർക്കും ലൈസൻസ് ലഭിച്ചു. കോവിഡ് പിടിമുറുക്കിയ 2020-ൽ 2.79 ലക്ഷം പേർക്കുമാത്രമാണ് ലൈസൻസ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...