വയനാട് ദുരന്തം: കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ സ്വീകരിക്കുന്നുവെന്ന വ്യാജപ്രചരണം;  നിയമനടപടിക്കൊരുങ്ങി ആരോഗ്യമന്ത്രി  .

Date:

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ സ്വീകരിക്കുന്നുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ ഇത്തരത്തില്‍ കുട്ടികളെ നല്‍കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കുക. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.    ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളില്‍ ചെക്ക് ലിസ്റ്റ്
അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരുടെ കൂടി കണക്ക് എടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് വാക്സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി...

ശബരിമല സ്വർണ്ണക്കവർച്ച: ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് കൈമാറി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഇന്ത്യക്കാർക്ക് ഇനി മുതൽ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനമില്ല ; ഈ മാസം 22 മുതൽ വിസരഹിത പ്രവേശനം അവസാനിക്കും

ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം...