ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും.

Date:

കോഴിക്കോട്: ലൈംഗികാരോപണം നേരിടുന്ന സംവിധായകനും ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനുമായ രഞ്ജിത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് കോഴിക്കോട്ടെ വസതിയിൽ ര‍ഞ്ജിത്ത് എത്തിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലോടെയാണ് രഞ്ജിത്തിന്റെ രാജിക്ക് വേണ്ടിയുള്ള മുറവിളിയുയർന്നത്. ‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണം തെറ്റാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരണം. സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദമെങ്കിലും നടി ഇത് നിഷേധിക്കുകയും രഞ്ജിത്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ രഞ്ജിത്തിന്റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്പ്ര വർത്തകർ പ്രതിഷേധം നടത്തിയിരുന്നു.

അതോടൊപ്പം, രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മാറ്റി മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി വൈകിട്ടു പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...

‘മാനവവികസന സൂചികകളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃക’ – രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു

പാല : മാനവവികസന സൂചികകളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്ന്‌ രാഷ്‌ട്രപതി...

ശബരിമല സ്വര്‍ണ്ണക്കവർച്ച: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മൊഴി...

‘എൽഡിഎഫ് പോകേണ്ട വഴി ഇതല്ല’ ; മുന്നണിയിൽ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : സിപിഐയുടെ എതിര്‍പ്പ് പരിഗണിക്കാതെ പിഎംശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി...