ഒളിക്യാമറ വെച്ച് കാരവാനിൽ നിന്ന് നടിമാരുടെ ദൃശ്യങ്ങൾ പകർത്തി ; ലൊക്കേഷനിൽ പുരുഷന്മാർ കണ്ടു, താൻ ദൃക്സാക്ഷി’ – രാധിക

Date:

ചെന്നൈ: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടതിൻ്റെ പശ്ചാത്തലത്തിൽ
മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പുതിയൊരു വെളിപ്പെടുത്തൽ കൂടി നടത്തി തെന്നിന്ത്യൻ താരം രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം.

ലൊക്കേഷനിൽ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലിൽ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഞാൻ ഉപയോ​ഗിച്ചില്ല. ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാൽ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെൺകുട്ടികൾ എൻറെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു.

എന്നാൽ, ഏത് ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി പരസ്യമാക്കിയില്ല. മറ്റ് ഇൻഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു. പവി കെയർടേക്കർ, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ മലയാള ചിത്രങ്ങളിലാണ് അടുത്തിടെ നടി അഭിനയിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി നിവാസികൾക്ക് കണ്ണീർ മഴ തന്നെ ശരണം!; കൃത്രിമ മഴ പരീക്ഷണം അമ്പേ പരാജയം

ന്യൂഡൽഹി : ഡൽഹിയിൽ ഏറെ കൊട്ടിഘോഷിച്ച 'ക്ലൗഡ്സീഡിംഗ്' പരീക്ഷണം പരാജയം.   മലിനീകരണത്തിനെതിരായി കൃത്രിമ മഴ...

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...