Wednesday, January 7, 2026

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: ഒക്ടോബര്‍ 5 ലേക്ക് മാറ്റി ; ഒക്ടോബര്‍ 8ന് വോട്ടെണ്ണല്‍

Date:

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇക്കാര്യം ഹരിയാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പങ്കജ് അഗര്‍വാള്‍ സ്ഥിരീകരിച്ചിരുന്നു. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ നീക്കത്തിന് പിന്നിലെ കാരണം വിശദീകരിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗം വരീന്ദര്‍ ഗാര്‍ഗ് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...

കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇ- മെയിൽ വഴി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ബോംബ് ഭീഷണി. പ്രിൻസിപ്പലിന്...

ബുൾഡോസർ അർദ്ധ രാത്രിയിൽ ഡൽഹിയിലും ഉരുണ്ടു! ; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡൽഹി : കർണ്ണാടകക്ക് പിന്നാലെ ഡൽഹിയിലുമിതാ അർദ്ധരാത്രിയിൽ ബുൾഡസർ രാജ്. ഡൽഹി...