ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത് 83 പേർ

Date:

സംസ്ഥാനത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. മെഡിക്കൽ കോളജ് ആശുപത്രികളിലെ 19 ഡോക്ടർമാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിനു കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് വ്യക്തമാക്കി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ചതാണ്. ഇതിനു പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിക്കുന്നുമുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.

ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്തു തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതടക്കം അന്വേഷണത്തിൽ കണ്ടെത്തി. നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടങ്ങളിലും വാണജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് റെയ്ഡ്. ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിലാണ് പരിശോധന.

ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളു. സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്സിന്റേയോ, ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തു പരിശോധിക്കാൻ പാടില്ല.

ഈ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെ നടത്തിയ പ്രാക്ടീസുകൾക്കാണ് പൂട്ടു വീഴുന്നത്.

കുറ്റക്കാരായ ഡോക്ടർമാരുടെ വിശദ വിവരങ്ങൾ സർക്കാരിനു നൽകും. അഴിമതി സംബന്ധിച്ചു വിവരങ്ങൾ ലഭിച്ചാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കാൻ വിജിലൻസ് ആവശ്യപ്പെട്ടു. 1064, 8592900900 എന്നീ നമ്പറുകളിലോ, 9447789100 എന്ന വാട്സ്ആപ്പ് നമ്പറിലോ വിവരങ്ങൾ കൈമാറാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...