ശബരിമല ഓൺലൈൻ ബുക്കിംഗ് തീരുമാനം ഹൈക്കോടതിലേക്ക്

Date:

കൊച്ചി: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനം ഹൈക്കോടതിലേക്ക്. മണ്ഡല മകരവിളക്ക് കാലത്ത് പ്രതിദിനം 80000 പേരെ പ്രവേശിപ്പിച്ചാൽ മതിയെന്നതിൽ അന്തിമ തീരുമാനം എടുക്കാൻ പോകുന്നത് ഇനി ഹൈക്കോടതിയായിരിക്കും. ഹൈക്കോടതി ദേവസ്വം ബഞ്ചാകും ഇക്കാര്യം പരിഗണിക്കുക. അതനുസരിച്ച്
ശബരിമലയിൽ ഓൺലൈൻ ബുക്കിംങ് തീരുമാനത്തിന്‍റെ മിനിറ്റ്സ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഒരു ദിവസം പരമാവധി 80,000 പേർക്ക് ദര്‍ശന സൗകര്യം ഒരുക്കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ തീരുമാനിച്ചത്.

വെർ‌ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുക വഴി തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തിര‍ഞ്ഞെടുക്കാനാവും എന്നതും അതിനനുസരിച്ച് കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ കഴിയുമെന്നതും ഓൺലൈൻ സേവനങ്ങളുടെ ഗുണത്തിൽപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മണിക്കൂറുകൾ നീണ്ട റെയ്ഡ് ; 14.38 കോടി സ്വത്ത് 64.14 കോടിയായി വർദ്ധിച്ചതിൽ  വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി

കൊച്ചി:പിവി അൻവറിന്‍റെ നിലമ്പൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട്...

SIR നടപ്പാക്കാനുള്ള ഭരണപരമായ ബുദ്ധിമുട്ട് കോടതിയെ അറിയിക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇലക്ഷൻ കമ്മീഷൻ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ...