അജിത് പവാർ വീണ്ടും ശരദ് പവാറിനോട് അടുക്കുന്നോ? 24 വർഷം പാർട്ടിയെ നയിച്ചതിന് അമ്മാവന് നന്ദി അറിയിച്ച് അജിത് പവാർ

Date:

എൻസിപിയുടെ സ്ഥാപക ദിന വേദിയിൽ ശരദ് പവാറിന് നന്ദി പറഞ്ഞ് പാർട്ടി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. 1999 ൽ തുടക്കം മുതൽ പാർട്ടിയെ നയിച്ചതിനാണ് തൻ്റെ അമ്മാവനായ ശരദ് പവാറിന് നന്ദി പറയാൻ അജിത് അവസരം ഉപയോഗിച്ചത്.

“കഴിഞ്ഞ 24 വർഷമായി പാർട്ടിയെ നയിച്ചതിന് ശരദ് പവാറിനോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ഒപ്പം അതിൻ്റെ തുടക്കം മുതൽ ഞാൻ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നു,” അജിത് പവാർ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻസിപി ദയനീയ പരാജയം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിലും
നരേന്ദ്ര മോദി 3.0 സർക്കാരിൽ ക്യാബിനറ്റ് ബെർത്ത് ലഭിക്കാത്തതിനെ തുടർന്ന് മന്ത്രിസഭയിലേക്കുള്ള പിൻമാറ്റത്തിൻ്റെയും പശ്ചാത്തലത്തിൽ അജിത് പവാറിൻ്റെ ഈ പുതിയ നീക്കങ്ങൾ മുംബൈ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി തുടങ്ങിയിട്ടുണ്ട്.

ലോകസഭാ തെരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മത്സരിച്ച നാല് സീറ്റുകളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം, ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി മത്സരിച്ച പത്തിൽ എട്ട് മണ്ഡലങ്ങളിലും വലിയ വിജയം നേടി.

അജിത്തിൻ്റെ ഭാര്യ സുനേത്ര പവാർ പവാറിൻ്റെ കോട്ടയായ ബാരാമതിയിൽ തൻ്റെ സഹോദര ഭാര്യയും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലെയോട് തോറ്റതും പാർട്ടിക്കേറ്റ കനത്ത പ്രഹരമായിരുന്നു.

മഹാരാഷ്ട്രയിലെ ശിവസേന – ബിജെപി സർക്കാരിൽ ചേർന്നതോടെ ശരദ് പവാർ സ്ഥാപിച്ച എൻസിപിയെ 2023 ജൂലൈയിലാണ് അജിത് പവാർ പിളർത്തിയത്. അതിന് ശേഷം നടന്ന ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥിതി ദയനീയമായിരുന്നു.
മോദി സർക്കാർ ക്യാബിനറ്റ് പദവിയിലേക്ക് എൻ സി പി യെ ക്ഷണിക്കാതിരുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.

ശിവാജി മഹാരാജ്, ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹെബ് അംബേദ്കർ എന്നിവരുടെ പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കിയാണ് നമ്മുടെ പ്രത്യയശാസ്ത്രമെന്ന് ഓർമ്മിപ്പിച്ച ഉപമുഖ്യമന്ത്രി റായ്ഗഡ് ലോക്‌സഭാ സീറ്റിൽ വിജയിച്ച് എൻസിപിയുടെ മാനം കാത്ത പാർട്ടി നേതാവ് സുനിൽ തത്കരെയെ അനുമോദിക്കുകയും ചെയ്തു.

എൻസിപിയുടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് സൂചിപ്പിച്ച അജിത് പവാർ, ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ഉദ്ധരിച്ച് തങ്ങളുടെ സ്വാധീനം സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാൻ ഉപയോഗിക്കണമെന്നും അഭ്യർത്ഥിച്ചു.

മഹാരാഷ്ട്രയിലെ റൂറൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിക്കവെ, ഉള്ളി കയറ്റുമതിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം ഉള്ളി കർഷകരെ കണ്ണീരിലാഴ്ത്തിയെന്നും തെരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയ കാരണമതാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ...

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...

ആദ്യ ഭാര്യയുടെ അഭിപ്രായം തേടാതെ മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി : മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ...