വാഹന ഷോറൂമിൽ തീപ്പിടുത്തം; 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു

Date:

ബെംഗളൂരു: തീപ്പിടുത്തത്തിൽ കത്തിയമർന്ന് ഇലക്ട്രിക് സ്കൂട്ടർ ഷോറൂം. 20 കാരിയായ യുവതിക്ക് ദാരുണാന്ത്യം. രാമചന്ദ്രപുര സ്വദേശിനിയായ കാഷ്യർ പ്രിയയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബെംഗളൂർ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമാണ് തീപ്പിടുത്തത്തിൽ നശിച്ചത്. 

നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 യോടുപ്പിച്ചായിരുന്നു സംഭവം. തീപ്പിടുത്തമുണ്ടായപ്പോൾ ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് രക്ഷപ്പെടാനായില്ല. നിമിഷ നേരംകൊണ്ട് പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞ് ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് പ്രിയ മരിച്ചത്. ഇന്ന് ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. 

അഗ്നിശമന സേന എത്തി  മൂന്ന് ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. മറ്റ് അപകടങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മുൻകരുതലിന്‍റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചു.  തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ സ്കൂട്ടർ ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിച്ചതാണോ എന്നുള്ള അന്വേഷണം നടക്കുന്നു.

,

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...