കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃക: യുഎൻ ഹാബിറ്റാറ്റ്‌

Date:

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന്‌ യുഎൻ ഹാബിറ്റാറ്റ്‌ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിലും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിലും ലോകത്തിലെ മറ്റുനഗരങ്ങൾക്കുള്ള സുസ്ഥിര നഗരവികസന മാതൃകയാണ്‌ കൊച്ചി വാട്ടർ മെട്രോയെന്നാണ്‌ റിപ്പോർട്ട് പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി തരണംചെയ്യാനും സുസ്ഥിര നഗരവികസനത്തിനും സഹായകരമാണ്‌ ജലഗതാഗതം.

എന്നാൽ, ജലഗതാഗതരംഗത്ത്‌ വൻ സാദ്ധ്യതകളുള്ള നഗരങ്ങൾപോലും ഇത്‌ പൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. കൊച്ചി  വാട്ടർ മെട്രോ ഈ രംഗത്ത്‌ മറ്റുനഗരങ്ങൾക്ക്‌ മികച്ച മാതൃകയായെന്ന്‌ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജലമെട്രോയുടെ മലിനീകരണ തോത്‌ വളരെ കുറവാണ്‌.  യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സുരക്ഷ, സമയലാഭം എന്നിവയിൽ മുന്നിൽ നിൽക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...