‘രക്ഷാദൗത്യസേവനത്തിന് പണം ചോദിച്ച കേന്ദ്ര നടപടി കടുത്ത വിവേചനം’ ; ഒഴിവാക്കി തരാൻ വീണ്ടും ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി

Date:

തിരുവനന്തപുരം : കേരളത്തിലെ പ്രളയകാലത്തേയും വയനാട്   ദുരന്തമുഖത്തെയും എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യസഹായത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.  വയനാട് പുനരധിവാസത്തിന് തന്നെ കേന്ദ്രം ഒരു തുകപോലും തരാൻ മനസ്സ് കാണിക്കാതിരിക്കെ എസ്‍ഡിആര്‍എഫിൽ നിന്ന് പണം അടച്ചാൽ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാകും.  ഈ സാഹചര്യത്തിൽ കേന്ദ്രത്തിൻ്റെ നടപടി മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ സംസ്ഥാനം ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി.

“തിരിച്ചടയ്ക്കണമെന്ന് വീണ്ടും വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്ഡിആര്‍എഫിൽ നിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കും. ദുരന്തമുഖത്തെ എയര്‍ ലിഫ്റ്റിന് 132.62 കോടി കേരളത്തോട് ചോദിച്ചത് കടുത്ത വിവേചനമാണ്. തുക ഒഴിവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ദുരന്ത മുഖത്ത് കേന്ദ്രം നൽകുന്ന സേവനങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലത്. അതല്ലാതെ സംസ്ഥാന എസ്‍ഡിആര്‍എഫിൽ നിന്ന് എടുത്ത് കേന്ദ്രത്തിന് നൽകാൻ പറയുന്നത് പ്രയോഗികമായി ശരിയായ നടപടിയല്ല. അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിന് തുല്യമായ തുക കേന്ദ്രം നൽകേണ്ടതുമാണ്. എന്നാൽ ഈ ഘട്ടത്തിൽ കേരളത്തിന്‍റെ എസ്‍ഡ‍ിആര്‍എഫ് ഫണ്ട് തന്നെ പല രീതിയിൽ ഉപയോഗിക്കേണ്ടതുള്ളതിനാൽ അതിൽ നിന്ന് ഇത്രയും ഭീമമായ തുക കേന്ദ്രത്തിന് നൽകേണ്ടത് വലിയ പ്രതിസന്ധിയുണ്ടാക്കും.” മന്ത്രി പറഞ്ഞു.

പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് കത്ത് നൽകിയത്.
വയനാട് ധനസഹായത്തെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിലുള്ള വാദ പ്രതിവാദങ്ങൾ കോടതി കയറി നിൽക്കുമ്പോഴാണ് ദുരന്തമുഖത്ത് നൽകിയ സഹായത്തിന് സംസ്ഥാനത്തിൻ്റെ എസ്ഡിആര്‍ ഫണ്ടിൽ നിന്നും തുക കേന്ദ്രം തിരിച്ച് ചോദിക്കുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...