‘ജനപക്ഷത്ത് നിന്ന് പൊലീസുകാർ കൃത്യ നിർവ്വഹണം നടത്തണം, ഏതു പാതിരാത്രിയിലും പൊതുജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം’ – മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം : ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവ്വഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളജിൽ ഓൺലൈനായി നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഏതു പാതിരാത്രിയിലും പൊതുജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം. പരാതിയുമായി എത്തുന്നവർക്ക്,അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരവുമായി തിരികെ പോകാൻ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകളെ പ്രയാസത്തിലാക്കുന്നതും ഞെട്ടിക്കുന്നതുമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ മുൻ നിർത്തി ചില പഠനങ്ങൾ നടത്തേണ്ടതുണ്ട്. എന്താണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്ന് പഠനം നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ തലമുറ മൂല്യങ്ങളിൽ അടിയുറച്ചു വളർന്നു വരേണ്ടതുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടക്കം പരിഷ്കരണങ്ങൾ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരം പഠനത്തിന് പോലീസ് തന്നെ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങളോട് മൃദുവായും കുറ്റവാളികളുടെ ദൃഢമായും പെരുമാറണം. ആരുടെയും സമീപനം മറിച്ച് ആകരുതെന്നും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ പരാതികൾ കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം അവധാനതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....