Monday, September 21, 2026

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി വായ തുറക്കില്ലെന്ന് ഷാഫി പറമ്പിൽ!

Date:

രാഹുൽ മാങ്കൂട്ടത്തിൽവിഷയത്തിൽ ഇനി തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലെന്ന് ഷാഫി പറമ്പിൽ എം.പി. വിഷയത്തിൽ നിയമം എന്ത് നടപടിയാണോ എടുക്കുന്നത് അതിനെതിരായി കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ ഒരു നിലപാടും എടുക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെയാണ് അത് പോലീസിന് കൈമാറിയത്. പിന്നാലെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ നിയമപരമായി മുന്നോട്ടുപോവുകയാണ്. അതിൽ നീതി നടപ്പാവട്ടെ. എന്താണോ സത്യസന്ധമായ കാര്യം, അത് പോലീസിന്റെ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ഷാഫി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനാണ് എന്ന് തെളിഞ്ഞാൽ പിന്നീട് എന്താണ് ചെയ്യേണ്ടതെന്ന് നിയമം തീരുമാനിക്കട്ടെ. അതിന് തടസമായിട്ട് കോൺഗ്രസ് പാർട്ടിയോ, കോൺഗ്രസ് പാർട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ആയ ആരും ഇറങ്ങിനിൽക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അതിനുള്ള എല്ലാ സാധ്യതകളും, എല്ലാ സാഹചര്യങ്ങളും പാർട്ടി ഒരുക്കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുക്കാവുന്ന നടപടികളെല്ലാം പാർട്ടി എടുത്തുകഴിഞ്ഞു. രാഹുലിന്റെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയെക്കുറിച്ചും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതികരിച്ചുകഴിഞ്ഞു. ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെല്ലാം കോൺഗ്രസ് നിറവേറ്റിക്കഴിഞ്ഞു. ഷാഫി പറമ്പിൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...