Saturday, October 24, 2026

ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

Date:

ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് 2028 ഒക്ടോബറോടെ ഇന്ത്യൻ ഫോണുകൾ വിപണിയിലെത്തുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. എന്തുകൊണ്ട് നമ്മൾക്ക് സ്വന്തമായി ഒരു ആപ്പിളും സാംസങും ഇല്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഏത് ബ്രാൻഡ് ആയിരിക്കും അതെന്ന അടുത്ത ചോദ്യത്തിന്, ‘കാത്തിരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. റേഡിയോ ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ, ആന്റിന, കമ്പ്യൂട്ട്, മെമ്മറി, മറ്റ് ഘടകങ്ങൾ, ക്യാമറ മൊഡ്യൂൾ, ഡിസ്‌പ്ലേ, പവർ മാനേജ്‌മെന്റ് എന്നിവയെല്ലാം വളരെ ചെറിയൊരു ഇടത്തിൽ കൃത്യമായ ഭാരനിയന്ത്രണത്തോടെ ഉൾക്കൊള്ളിക്കേണ്ടതിനാലാണ് മൊബൈൽ ഫോൺ ഡിസൈനിങ് അതീവ സങ്കീർണ്ണമാകുന്നത്.

മൂന്ന് വർഷം മുമ്പ് എന്തുകൊണ്ട് മൊബൈൽ ഫോണിന്റെ മദർബോർഡായ പിസിബി ഡിസൈൻ ചെയ്തുകൂടാ എന്ന വെല്ലുവിളി ഞങ്ങൾ ഇന്ത്യൻ ഡിസൈനർമാർക്ക് മുന്നിൽവെച്ചു. മുന്നോട്ടുവന്ന രണ്ട് കമ്പനികളിൽ ഒരെണ്ണം അത് വിജയകരമായി രൂപകല്പന ചെയ്തു. ഈ ഇന്ത്യൻ കമ്പനിയുടെ ഡിസൈൻ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവ് തിരഞ്ഞെടുക്കുകയും അവർക്കായി വികസിപ്പിച്ച 5G+ മൊബൈൽ ഫോൺ നിലവിൽ നിർമ്മിച്ച് യു.എസിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

“കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ നേടിയെടുത്ത ഈ സാങ്കേതികശേഷി പ്രയോജനപ്പെടുത്തി, ബൗദ്ധിക സ്വത്തവകാശം (IP) ഇന്ത്യയിൽതന്നെ നിലനിർത്തിക്കൊണ്ട് സ്വന്തം ഇന്ത്യൻ ബ്രാൻഡും ഡിസൈനും ഉള്ള മൊബൈൽ ഫോൺ വിപണിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്”- അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.

മുൻ കോൺഗ്രസ് ഭരണകാലങ്ങളിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും രാജ്യത്തെ നിർമ്മാണ മേഖലയെ തളർത്തിയിരുന്നുവെന്നും  2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ നയമാണ് മേഖലയെ വീണ്ടെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, മിസൈലുകൾ, ട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഇന്ന് രാജ്യം നിർമ്മിക്കുന്നുണ്ട്. 12 വർഷം മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന രീതിയിൽ, നിലവിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ മൂന്നാം സ്ഥാനത്ത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എത്തിക്കഴിഞ്ഞുവെന്നും  അധികം വൈകാതെ ഇത് രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Share post:

Popular

More like this
Related

ശബരിമല നെയ്യ് ക്രമക്കേട് കേസ്:  ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട്...

വന്യജീവി ആക്രമണത്തിന് പരിഹാരമില്ല; കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും മുന്നോട്ട്...

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ...

‘എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി...