Thursday, September 10, 2026

കപ്പൽ നിർമ്മാണശാലയോ, ടാറ്റക്കില്ല അങ്ങനെയൊരു മോഹം! ; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ

Date:

തിരുവനന്തപുരം :മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കപ്പൽ നിർമ്മാണശാലയെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ടാറ്റ. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് 10000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്.

എന്നാൽ, കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും 10000 കോടിയുടെ നിക്ഷേപത്തിനുളള സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ്  പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. കേരളത്തിലെന്നല്ല രാജ്യത്തെ മറ്റൊരിടത്തും നിലവിൽ കപ്പൽ നിർമ്മാണശാല നിർമ്മിക്കാനില്ലെന്നും ടാറ്റ വ്യക്തമാക്കി.  രാജ്യത്തെ സമുദ്ര ശക്തിയാക്കി മാറ്റാനുളള കേന്ദ്ര സർക്കാരിന്റെ 70000 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് പോർബന്ദർ, തൂത്തുകുടി, ദിഗി, ദുഗ്ഗരാജപട്ടണം തുടങ്ങീ നാലിടത്ത് വൻകിട ഗ്രീൻ ഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്കായുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിലൊന്നും പക്ഷെ, ടാറ്റ ഗ്രൂപ്പ് നിക്ഷേപമില്ല.

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...