Saturday, November 7, 2026

മഴ മാറില്ല; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി.

Date:

തിരുവനന്തപുരം , ക സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കാണ് അവധി. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്.

കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്‍-സ്പെഷ്യല്‍ ക്ലാസുകള്‍ക്കും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമില്ല.

ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയെ തുടർന്ന്  നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

Share post:

Popular

More like this
Related

‘ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്’;  മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും’- കാലടി സർവ്വകലാശാല വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ഐക്യദാർഢ്യവുമായി...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാല് വയസുകാരിയടക്കം മൂന്ന് പേര്‍ക്ക് രോഗം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ്...

ട്രംപ് ഭരണകാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ ; ഇലോൺ മസ്കിനും നിർണ്ണായകം

ന്യൂയോർക്ക് : ഇടക്കാല തെരഞ്ഞെടുപ്പിൽ  തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...