Thursday, September 3, 2026

വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി : കർശന നടപടിക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Date:

തിരുവനന്തപുരം : വി.ഡി. സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്നും വാർത്താ കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 6 ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിലെ  ചോദ്യാവലിയാണ് വിവാദത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി നൽകിയത് വി .ഡി സവർക്കറുടെ പേരായിരുന്നു. ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ (Club Activity ) തീരുമാനിക്കാത്ത പരിപാടിയാണെന്നും ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായ ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

Share post:

Popular

More like this
Related

മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവം ; പ്രതിഷേധവുമായി KUWJ

തിരുവനന്തപുരം : മുഖ്യമന്ത്രി പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി...

അമൃതം പൊടിക്കെതിരെ ബാലാവകാശ കമ്മീഷൻ; പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം : അംഗനവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിക്കെതിരെ നിർദ്ദേശവുമായി ബാലാവകാശ...