Thursday, November 5, 2026

യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

Date:

ന്യൂഡൽഹി : യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ
ഉപഭോക്താക്കൾക്ക് സൗജന്യമായി തന്നെ തുടർന്നും ലഭ്യമാക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക്
നിരക്കുകൾ ചുമത്താനുള്ള സാദ്ധ്യതയെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസ്താവനയുമായി പെയ്മെന്റ് കൗൺസിൽ രംഗത്തെത്തിയത്. ഉപഭോക്താക്കൾക്കും, ചെറുകിട കച്ചവടക്കാർക്കും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് തുടരുമെന്ന് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) വിശദമായ വിശദീകരണം നൽകി.  എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് വിശദീകരണം.

അതേസമയം, ഉപയോക്താക്കൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനുപകരം
യുപിഐ ഉപയോ​ഗിക്കുന്നവരുടെ എണ്ണം കാര്യമായി വർദ്ധിച്ച സാഹചര്യത്തിൽ സുസ്ഥിരമായ സേവനം നിലനിർത്തുന്നതിനായി വേണ്ട നടപടികളെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നതെന്ന് പെയ്മെന്റ് കൗൺസിൽ പ്രസ്താവനയില്‍ പറയുന്നു.

2016-ൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതുമുതൽ, ഉപയോക്താക്കൾക്ക് യുപിഐ സൗജന്യമായി തുടരുന്നു, ഇടപാട് ഫീസില്ലാതെ തൽക്ഷണ ഡിജിറ്റൽ ഇടപാടുകൾ അനുവദിക്കുന്നു.
ചെറുകിട വ്യാപാരികൾ  മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) നൽകാതെ യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി. ചെറുകിട ബിസിനസുകളെ സംരക്ഷിക്കുന്നത് യുപിഐയുടെ സമഗ്ര വളർച്ചാ മാതൃകയുടെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്നും പിസിഐ പറഞ്ഞു.

Share post:

Popular

More like this
Related

ഡൽഹി കലാപ ഗൂഢാലോചനക്കേസ്:  ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ  ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി...

വിവാദ വിമാനയാത്ര: വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം : വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന്...