തിരുവനന്തപുരം: കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. സ്ഥാനമൊഴിയുന്ന വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മലിന്റെ അവസാന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ക്യാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും യോഗം നടത്തുന്നതിനോ സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം. നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും സ്ഥാപന മേധാവിക്ക് അധികാരം നൽകി. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കാനും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം.
