Saturday, November 28, 2026

പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ ; പ്രഖ്യാപനവുമായി മന്ത്രി ഷിബു ബേബി ജോൺ

Date:

തിരുവനന്തപുരം : പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് വനം മന്ത്രി മന്ത്രി ഷിബു ബേബി ജോൺ . പെരിയാറിൽ 102 കോടി രൂപയുടെ പദ്ധതിയും അതിരപ്പള്ളിയിൽ 135 കോടി രൂപയുടെ പദ്ധതിയുമുൾപ്പെടെയാണ് 237 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുകയെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ദ്വിദിന ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവിന്റെ സമാപനത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ മന്ത്രി ഷിബു ബേബി ജോൺ തയ്യാറായില്ല.

സംസ്ഥാനത്തെ വനവിഭവങ്ങളുടെയും പ്രാദേശിക പ്രത്യേകതകളുടെയും അന്താരാഷ്ട്ര ബ്രാൻഡിങ്ങും മാർക്കറ്റിംഗുമാണ് അടുത്തതായി വകുപ്പ് ലക്ഷ്യമിടുന്നത്. വനാശ്രിത സമൂഹം ശേഖരിക്കുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ഉല്പന്നങ്ങൾ ഏറെ സവിശേഷതയുള്ളവയാണ്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുക ഏറെ പ്രധാനമാണ്. വളരെ ക്രിയാത്മകമായ നിർദേശങ്ങളും ആശയങ്ങളുമാണ് ഫീൽഡ് ഓഫീസർമാർ കോൺക്ലേവിൽ അവതരിപ്പിച്ചത്. ഇവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.

സംസ്ഥാനത്തെ വനവിഭവങ്ങളുടെ സമാഹരണവും മൂല്യവർധിത ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങും, ഇക്കോ ടൂറിസം മേഖലയിലെ നൂതന സാധ്യതകൾ, അധിനിവേശ സസ്യങ്ങളുടെ ഒഴിവാക്കലും വനസംരക്ഷണവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ആശയങ്ങളും മികച്ച മാതൃകകളും അവതരിപ്പിച്ചു. വിവധ സർക്കിളുകളിൽ നിന്നുള്ള പ്രതിനിധികൾ പദ്ധതികൾ അവതരിപ്പിച്ചു.

ദ്വിദിന ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡോ. പി പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ്) ദീപക് മിശ്ര, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്) ഡോ. എൽ. ചന്ദ്രശേഖർ, സി.സി.എഫ് ഇക്കോ ഡെവലപ്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ സുനിൽ പാമീഡി തുടങ്ങിയവർ തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിലെ ചർച്ചകൾക്ക് നേതൃത്വം നൽകി.

Share post:

Popular

More like this
Related

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്ത്  ജെന്‍സി ; 14 കാരി തിരുത്തിയത് 24 വർഷത്തെ റെക്കോര്‍ഡ്

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസിൻ്റെ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍...

ഇന്ത്യ സഖ്യയോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി; ഡിഎംകെ നിലപാടിൽ അമ്പരന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെതിരെയുള്ള നിലപാട വ്യക്തമാക്കാനായി ഇന്ത്യാ സഖ്യം വിളിച്ചുചേര്‍ത്ത...

ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്; തടവുകാർ അറിയേണ്ടത് സത്യസന്ധവും പക്ഷപാതമില്ലാത്തതുമായ വിവരങ്ങള്‍ ആയിരിക്കണമെന്ന് സര്‍ക്കുലർ!

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക്....