Sunday, November 8, 2026

‘പാളി !’; പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചയെന്ന് വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി റിപ്പോർട്ട്

Date:

കണ്ണൂർ : തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് തുറന്ന് സമ്മതിച്ച് വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി റിപ്പോർട്ട്. പാർട്ടി വോട്ടുകൾ നഷ്ടമാകുമെന്ന് മുൻകൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോർട്ട് തുടർന്ന് പറയുന്നു.

വിഭാഗീയതയും വലിയൊരു പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു. വിഭാഗീയത ഇല്ലാതാക്കുന്നതിൽ നേതൃത്വത്തിന് പറ്റിയ വീഴ്ചയും തോൽവിയിലേക്ക് നയിച്ചു. ഐക്യത്തോടെ സംഘടനയെ നയിക്കുന്നതിൽ പോരായ്മ വന്നു. വിഭാഗീയത പരിഹരിക്കാൻ ശക്തമായ നടപടി വേണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

മറ്റൊന്ന് കണക്കുകളിലെ ‘കൺഫ്യൂഷ’നാണ്. പാർട്ടി അംഗീകരിച്ച കണക്ക് പല അംഗങ്ങൾക്കും ബോദ്ധ്യപ്പെട്ടില്ലെന്ന വിമർശനം റിപ്പോർട്ടിൽ മുഴച്ചുനിൽക്കുന്നു.

കണ്ണൂരിൽ ഞായറാഴ്ച നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോ​ഗം സിപിഐഎം പൊളിറ്റ്ബ്യൂറോ അം​ഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അം​ഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, കെ എൻ ബാല​ഗോപാൽ, പുത്തലത്ത് ദിനേശൻ, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗങ്ങളായ പി ജയരാജൻ, എം വി ജയരാജൻ എന്നിവരും പങ്കെടുക്കുന്നു.

Share post:

Popular

More like this
Related

സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന

റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട്...

സ്വാശ്രയ കോഴ്‌സ് എന്‍ഒസി വിവാദം ; ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് എന്‍ഒസി ഒഴിവാക്കിയ...