Sunday, October 18, 2026

ആലപ്പുഴയിൽ രണ്ടു വയസുള്ള കുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും

Date:

(പ്രതീകാത്മക ചിത്രം)

ആലപ്പുഴ : ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്.
രാജേഷ്-താര ദമ്പതിമാരുടെ മകൻ രാഹുൽ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങിയ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ അമ്മയായ താരയെ പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ആശുപത്രിയിൽ വെച്ച് മറ്റൊരു കുഞ്ഞിന് കൂടി ജന്മം നൽകി. താരയെ ആശുപത്രിയിലേക്ക് മാറ്റിയ സമയം മരിച്ച രാഹുൽ ഉൾപ്പെടെയുള്ള അഞ്ച് കുട്ടികളും അച്ഛൻ രാജേഷുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ രാഹുൽ മരിച്ചുകിടക്കുകയാണെന്ന് അച്ഛൻ മറ്റ് മക്കളോട് പറയുകയായിരുന്നു.

തുടർന്ന് മറ്റ് മക്കളുടെ മടിയിലിരുത്തി ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചത്. നേരത്തെയും ഇവരുടെ ഒരു ആൺകുട്ടി കയ്യിൽ നിന്ന് താഴെ വീണു മരിച്ചതായി ഇവർ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു. കുടുംബത്തിൽ നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ആകെ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു  ആൺകുട്ടി  മുൻപ്  സമാനരീതിയിൽ മരിച്ചിരുന്നു.  ഈ സാഹചര്യത്തിലാണ് ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങളോ പ്രത്യേക ആചാരങ്ങളോ ഉണ്ടോ എന്ന സംശയം പ്രദേശവാസികളും ജനപ്രതിനിധികളും ഉയർത്തുന്നത്.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...