Saturday, November 28, 2026

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്ത്  ജെന്‍സി ; 14 കാരി തിരുത്തിയത് 24 വർഷത്തെ റെക്കോര്‍ഡ്

Date:

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസിൻ്റെ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടവുമായി 14കാരി താരം ജെന്‍സി ദീപക്ഭായ് കന്‍ബാര്‍. ഐടിഎഫ് ഡബ്ല്യു15 കൊല്‍ക്കത്ത ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറിയാണ് ജെന്‍സി റെക്കോര്‍ഡ് തിരുത്തിയത്.

24 വര്‍ഷം തകരാതെ നിന്ന റെക്കോര്‍ഡാണ് ജെന്‍സി തകര്‍ത്തത്. 2002ല്‍ ഇതിഹാസ വനിതാ താരം സാനിയ മിര്‍സ 15 ദിവസവും 10 മാസവും പ്രായമുള്ളപ്പോള്‍ ഐടിഎഫ് ഹൈദരാബാദ് പോരാട്ടത്തിന്റെ ഫൈനലിലെത്തിയാണ് റെക്കോര്‍ഡിട്ടത്. ഈ നേട്ടമാണ് 14 വയസും 11 മാസവും പ്രായമുള്ളപ്പോള്‍ ജെന്‍സി തകര്‍ത്തത്.

വനിതാ സിംഗിള്‍സ് സെമിയില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഫ്‌ളോറന്റിന ഡെക്കേഴ്‌സിനെ അനായാസം വീഴ്ത്തിയാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-1, 6-0. കരിയറില്‍ ആദ്യമായാണ് താരം ഒരു പ്രൊഫഷണല്‍ മത്സരത്തില്‍ സിംഗിള്‍സ് ഫൈനലില്‍ എത്തുന്നത്. ഫൈനലിൽ പ്രിസ്‌ക മഡലിൻ നുഗ്രോഹോയെയാണ് ജെൻസി ദിപക്ഭായ് കനബാർ നേരിടുക.

Share post:

Popular

More like this
Related

പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ ; പ്രഖ്യാപനവുമായി മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം : പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് വനം...

ഇന്ത്യ സഖ്യയോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി; ഡിഎംകെ നിലപാടിൽ അമ്പരന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെതിരെയുള്ള നിലപാട വ്യക്തമാക്കാനായി ഇന്ത്യാ സഖ്യം വിളിച്ചുചേര്‍ത്ത...

ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്; തടവുകാർ അറിയേണ്ടത് സത്യസന്ധവും പക്ഷപാതമില്ലാത്തതുമായ വിവരങ്ങള്‍ ആയിരിക്കണമെന്ന് സര്‍ക്കുലർ!

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക്....