Friday, November 27, 2026

ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്; തടവുകാർ അറിയേണ്ടത് സത്യസന്ധവും പക്ഷപാതമില്ലാത്തതുമായ വിവരങ്ങള്‍ ആയിരിക്കണമെന്ന് സര്‍ക്കുലർ!

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതോ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ചതോ ആയ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നത് വിലക്കിയതായാണ് പുതിയ സര്‍ക്കുലര്‍ പറയുന്നത്.

കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ അമൃത രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ജയില്‍ ഡിജിപി എസ്. ശ്രീജിത്താണ് ഉത്തരവിറക്കിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍.

തടവുകാരുടെ മാനസികവും സാമൂഹികവുമായ പുന:രധിവാസം ലക്ഷ്യമിട്ടുള്ള തിരുത്തല്‍ കേന്ദ്രങ്ങളാണ് ജയിലുകള്‍. അതിനാല്‍, തടവുകാരിലേക്ക് എത്തുന്ന വിവരങ്ങള്‍ സത്യസന്ധവും പക്ഷപാതമില്ലാത്തതുമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

‘കഴിഞ്ഞ 10 വര്‍ഷമായി ജയിലുകളില്‍ സിപിഎം ആധിപത്യമായിരുന്നുവെന്നും രാഷ്ട്രീയ തടവുകാര്‍ക്ക് യഥേഷ്ടം പരോള്‍ അനുവദിക്കുകയും ജയിലുകളില്‍ ‘ദേശാഭിമാനി’ പത്രം വിതരണം ചെയ്തിരുന്നതായുമാണ് അമൃത രാധാകൃഷ്ണന്റെ പരാതി.

Share post:

Popular

More like this
Related

‘പവാറിന്റെ തീരുമാനം ദൗർഭാഗ്യകരം’; മണ്ഡല പുന:ർനിർണ്ണയ ബിൽ പിന്തുണയ്ക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി : ലോക്സഭാ മണ്ഡലങ്ങളുടെ പുന:ർനിർണ്ണയ ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള ശരദ്...

‘ഹിന്ദു മതത്തിലേക്ക് മാറാനുള്ള അപേക്ഷ ക്ഷേത്രം അധികൃതര്‍ നിരസിച്ചു’; ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍

കൊല്ലം: ഹിന്ദു മതത്തിലേക്ക് മതം മാറുന്നതിനുള്ള അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്...

തലസ്ഥാന നഗരി ഒരുങ്ങുന്നു ; രണ്ടാഴ്ച നീളുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമിടാൻ തലസ്ഥാന നഗരി ഒരുങ്ങുകയാണ്....

‘മിഷൻ ചക്കക്കൊമ്പൻ’ : പിടികൊടുക്കാതെ ആനയും പെയ്തിറങ്ങി മഴയും; രണ്ടാം ദിനവും വിജയം കണ്ടില്ല, ദൗത്യം നാളെയും തുടരും

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്...