Thursday, November 26, 2026

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Date:

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയതിന്‍റെ തലേദിവസവും ശുചീകരണ തൊഴിലാളികൾ ശുചിമുറിയിൽ എത്തിയിട്ടുണ്ടെന്നായിരുന്നു മെഡിക്കൽ കോളേജിന്‍റെ വാദം. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.

ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറിനെ (77) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്നും കാണാതായിരുന്നെങ്കിലും ശനിയാഴ്ചയാണ് തിരച്ചിൽ നടത്തിയത്. തുടർന്നാണ് ഇയാളെ മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. 

അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇയാൾക്ക് കൂട്ടിരിപ്പുകാർ (ബൈസ്റ്റാൻഡർ) ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ
റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പിന് നിർദ്ദേശം നൽകി.

Share post:

Popular

More like this
Related

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...