Wednesday, November 25, 2026

‘ശബരിമലയിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് പ്രവേശനം വേണം’; ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

Date:

ചെന്നൈ : ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ട്രാന്‍സ്‌ജെന്‍ഡറായ ഒരു ഭക്ത നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചത്. പരാതി നല്‍കിയ ആളെ വ്യക്തിപരമായി ബാധിക്കുന്ന ഒരു പ്രശ്‌നത്തെ പൊതുതാത്പര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ നിയമപരമായി ഹര്‍ജി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, ജി അരുള്‍ മുരുകന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കൂടാതെ കേരള ഹൈക്കോടതിയില്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി നല്‍കിയ സമാനമായ ഹര്‍ജി പരിഗണനയിലാണെന്നും കോടതി പറഞ്ഞു. ശബരിമല ക്ഷേത്രം കേരളത്തിലായതിനാല്‍ ഹര്‍ജിക്കാരി കേരള ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും കോടതി നിർദ്ദേശിച്ചു.

“ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹൈക്കോടതിക്ക് മാത്രമെ വിഷയത്തില്‍ ഇടപെടാനാകു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അവകാശമുള്ളവര്‍(ക്ഷേത്ര ഭരണസമിതി, സര്‍ക്കാര്‍ അടക്കം) കേരളത്തില്‍ നിന്നുള്ളവരാണ്. ഇതിനോടകം സമാന ആവശ്യവുമായി മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണനയിലാണ്” – കോടതി പറഞ്ഞു.

പിന്നാലെ ഹര്‍ജി പിന്‍വലിക്കാനുള്ള അനുമതിയും കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമപരമായ അനുമതിയും നല്‍കണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ ബോര്‍ഡ് സ്ഥാപകയായ അനുശ്രീയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2022-മുതല്‍ ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നുണ്ടെന്നും മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച് തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നെന്നും എന്നാല്‍ ഈ വര്‍ഷം താനടക്കം 15 പേരെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചിട്ടും പമ്പലെ ഗണപതി ചെക്ക്‌പോയിന്റില്‍ തടഞ്ഞുവെന്നുമാണ് ഹര്‍ജിയിൽ ബോധിപ്പിച്ചിരുന്നത്.

Share post:

Popular

More like this
Related

ആദ്യ ശ്രമം വിഫലം, മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി; ദൗത്യം നാളെയും തുടരും

ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം ആദ്യദിനം ഫലം കണ്ടില്ല. വനംവകുപ്പ് ദൗത്യസംഘം ആദ്യ ഡോസ്...

സിപിഎം നേതാവ് ധൻരാജ് വധക്കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം; 5 ലക്ഷം വീതം പിഴയടക്കണമെന്നും കോടതി വിധി

കണ്ണൂര്‍ : സിപിഎം നേതാവ് ധൻരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക്...

തിരുപ്പറങ്കുൻട്രം കാർത്തിക ദീപം: സുപ്രീം കോടതി ഉത്തരവ് ഗൗനിക്കാതെ വിജയ് സർക്കാർ; പ്രതിഷേധവുമായി ബിജെപിയും ഹിന്ദുത്വ സംഘടനകളും

മധുര : സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകൾ മറികടന്ന് തിരുപ്പറങ്കുൻട്രം...