Wednesday, November 25, 2026

ഡൽഹിയിൽ യുവതി കഫേയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; 2 സ്ത്രീകളടക്കം 3 പേർ അറസ്റ്റിൽ

Date:

ന്യൂഡൽഹി: ഡൽഹിൽ കഫേയിൽവെച്ച് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിഴക്കൻ ഡൽഹിയിൽ പ്രീത് വിഹാറിലെ സൽത്താനത്ത് കഫേയിലാണ് 22-കാരി അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ, യുവതിയുടെ കൂടെ ജോലിചെയ്യുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി പ്രതികളെ പിടികൂടാനായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പ്രതികൾ ജോലി ചെയ്യുന്ന അതേ കഫേയിൽ തന്നെയാണ് അതിജീവിതയും ജോലി ചെയ്തിരുന്നത്. പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രി കഫേയിൽ നടന്ന പാർട്ടിയിൽ സഹപ്രവർത്തകർക്കൊപ്പം അതിജീവിതയും പങ്കെടുത്തിരുന്നു.

കൂട്ടത്തിൽ ഒരാളുടെ പക്കൽ ഈ കഫേയുടെ താക്കോൽ ഉണ്ടായിരുന്നതിനാൽ രാത്രി 11:30-ന് കഫേ അടച്ച ശേഷവും സംഘം ഇവിടെ തുടരുകയായിരുന്നു. പുലരുംവരെ മദ്യപാനവും നൃത്തവും തുടർന്ന സംഘം ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് കഫേയിൽനിന്ന് മടങ്ങിയത്. അടുത്തദിവസമാണ് അതിജീവിത പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി മുന്നോട്ടുവന്നത്.

പാർട്ടിക്കിടെ രണ്ട് പുരുഷന്മാർ ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇതിന് ഒത്താശ ചെയ്തുവെന്നുമാണ് അതിജീവിത ആരോപിക്കുന്നത്. നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ (B-NS) പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി പ്രതികളെ പിടികൂടാനായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Share post:

Popular

More like this
Related

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി...

മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കും, സ്ഥലത്ത് നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി

ഇടുക്കി : ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച്...

പാലക്കാട് ക്ലാസ് റൂമിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റു: ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല...