Wednesday, November 25, 2026

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

Date:

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. ആദ്യ പട്ടികയിൽ വെറും അഞ്ച് സ്ഥാനാര്‍ത്ഥികൾ മാത്രമാണുള്ളത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളും ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള ഒരാളും ആണ് പട്ടികയിൽ ഇടം പിടിച്ചത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകളുടെ പട്ടികയിലുള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ ബെഹത്, സഹാറന്‍പൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ബെഹത്തില്‍ നിന്ന് ഉമര്‍ അലി ഖാന്‍, സഹാറന്‍പൂരില്‍ നിന്ന് ആഷു മാലിക്, കൈരാനയില്‍ നാഹിദ് ഹസന്‍, അംറോഹയില്‍ നിന്ന് മെഹബൂബ് അലി തുടങ്ങിയ സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന് ഇറങ്ങും. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ നിന്ന് പ്രഖ്യാപിച്ച ഏക സ്ഥാനാര്‍ത്ഥി ലളിത്പൂരിലെ ജ്യോതി ലോധിയാണ്. അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ നാല് പേര്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജ്യോതി ലോധി ഒബിസി വിഭാഗമായ ലോധ് സമുദായത്തില്‍ നിന്നുള്ളയാളാണ്.

സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും എസ്പിയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് 130 സീറ്റുകളുടെ പട്ടികയാണ് സമര്‍പ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന് 26 സീറ്റുകള്‍ മാത്രമാണ് എസ്.പി ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന് എസ്പി തീരുമാനിച്ചത്.

കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ ഡല്‍ഹിയിലുള്ള വസതിയില്‍ വെച്ചാണ് കോണ്‍ഗ്രസ് എസ്പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസുമായി സീറ്റുവിഭജനം ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ സമാജ്‌വാദി പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share post:

Popular

More like this
Related

മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കും, സ്ഥലത്ത് നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി

ഇടുക്കി : ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച്...

പാലക്കാട് ക്ലാസ് റൂമിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റു: ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല...