Tuesday, November 24, 2026

വീണ്ടും കോടതി യുദ്ധത്തിന് കാലടി സര്‍വ്വകലാശാല!; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവിനെതിരെ അപ്പീലിനൊരുങ്ങി വിസി

Date:

കൊച്ചി : വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിനൊരുങ്ങി കാലടി സര്‍വ്വകലാശാല.  വിദഗ്ധ നിയമോപദേശം തേടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് വെെസ് ചാൻസലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും നടത്തിയ പ്രാഥമിക ചർച്ചയിൽ തീരുമാനം. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സര്‍വ്വകലാശാലയുടെ വിലയിരുത്തല്‍. അപ്പീല്‍ പോകാന്‍ വിസിയെ ചുമതലപ്പെടുത്തിയെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി, വിഷയത്തില്‍ സര്‍വ്വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കകം വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ കയറാമെന്നും കോടതി ഉത്തരവിലുണ്ട്.  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തത്.

Share post:

Popular

More like this
Related

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നവംബര്‍ 25 മുതല്‍ ആരംഭിക്കും....

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’

ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ്...

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍...