Monday, November 23, 2026

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

Date:

തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. കൂടാതെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾക്കു മുന്നിൽ നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസിലാണ് ശിക്ഷ.

2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്ത് വെച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി പിടിയിലായത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ മുന്‍പ് പാലക്കാട് നിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.

Share post:

Popular

More like this
Related

കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി; വിസിക്ക് തിരിച്ചടി

കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക...

കേരള, തെലങ്കാന മുഖ്യമന്ത്രിമാരുടെ പ്രവർത്തനശൈലിയിൽ എതിർപ്പ്, കോൺഗ്രസിൽ പട; വിമർശകരെ ‘പേ പിടിച്ചവരെ’ന്ന് ആക്ഷേപിച്ച് രേവന്ത് റെഡ്ഡി

തിരുവനന്തപുരം/ഹൈദരാബാദ്: കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത്...