Monday, November 23, 2026

വോട്ടില്ലെങ്കില്‍ വെളിച്ചവുമില്ല!; തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകള്‍ നീക്കി ഗ്രാമീണരെ ഇരുട്ടിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി

Date:

ജയ്പൂര്‍ : രാജസ്ഥാനിലെ ടോങ്കിൽ ഒരു എംഎൽഎയുടെ പിഎയുടെ ഭാര്യ  പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഗ്രാമങ്ങളിലെ അമ്പതോളം തെരുവ് വിളക്കുകൾ നീക്കം ചെയ്തതായി ആരോപണം.

റാനോലി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കുംഹരോണ്‍, കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജല്‍പുര, എന്നീ ഗ്രാമങ്ങളിലായി അന്‍പതോളം എല്‍ഇഡി തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. നിവായ് എംഎല്‍എ രാംസഹായ് വര്‍മയുടെ പഴ്‌സനല്‍ അസിസ്റ്റന്റായ അലോക് ശര്‍മയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവ സ്ഥാപിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. അലോക് ശര്‍മയുടെ ഭാര്യ പ്രിയങ്ക ശര്‍മ നാലാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു. ഫലം വന്നതിന് തൊട്ടുപിന്നാലെ വിളക്കുകള്‍ അഴിച്ചുമാറ്റുകയായിരുന്നു.

രാഷ്ട്രീയ പ്രതികാരമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍, അനധികൃത വൈദ്യുതി കണക്ഷന്‍ ആയതിനാലാണ് നടപടിയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. പ്രിയങ്ക ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പരാജയവുമായി തെരുവുവിളക്കുകള്‍ നീക്കം ചെയ്തതിന് ബന്ധമുണ്ടെന്ന ആരോപണത്തെ എംഎല്‍എ രാംസഹായ് വര്‍മ്മയും നിഷേധിച്ചു.

ദീപാവലിക്ക് മുന്നോടിയായി സ്ഥാനാര്‍ത്ഥികളാണ് വിളക്കുകള്‍ സ്ഥാപിച്ചതെന്നും വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അവ നീക്കം ചെയ്തതെന്നും വര്‍മ്മ പറഞ്ഞു. ബില്ലിങ് വിഷയത്തിലാണ് വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചുമാര്‍ വൈദ്യുതി ബില്‍ അടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ബാക്കിയുള്ള നാല്‍പ്പതോളം തൂണുകളില്‍ നിന്ന് വിളക്കുകള്‍ നീക്കം ചെയ്യുന്നത് നിര്‍ത്തിവെച്ചതായും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഒരു ഭാഗത്ത് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും നടപടിയുടെ ചോദ്യം ചെയ്ത് ഗ്രാമവാസികൾ കടുത്ത രോഷത്തിലാണ്.

Share post:

Popular

More like this
Related

കേരള, തെലങ്കാന മുഖ്യമന്ത്രിമാരുടെ പ്രവർത്തനശൈലിയിൽ എതിർപ്പ്, കോൺഗ്രസിൽ പട; വിമർശകരെ ‘പേ പിടിച്ചവരെ’ന്ന് ആക്ഷേപിച്ച് രേവന്ത് റെഡ്ഡി

തിരുവനന്തപുരം/ഹൈദരാബാദ്: കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത്...

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ ഇടിവ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47% കുറവ്

ശബരിമല : മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍...

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണമടക്കമുള്ള വസ്തുവിവരങ്ങൾ വേണം’: ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇന്‍വെന്ററി)...