Thursday, October 15, 2026

പ്രതിപക്ഷ ഉപനേതൃപദവി: സിപിഐയുമായി ചർച്ച തുടരുമെന്ന് ടി പി രാമകൃഷ്ണൻ

Date:

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐയുമായി ചർച്ച തുടരുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐയുമായി ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ പരസ്യ നിലപാടിനെതിരെ സിപിഐ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം. വിഷയത്തിൽ പരസ്പര കൂടിയാലോചനകളിലൂടെ പരിഹാരം കാണാനുള്ള ശ്രമം തുടരുകയാണെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐ പുതിയ ആവശ്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമെന്നും പരസ്പരം ചർച്ച ചെയ്ത് വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരെന്ത് അഭിപ്രായം പറഞ്ഞാലും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന രാഷ്ട്രീയ നിലപാടിനാണ് പ്രാധാന്യമെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. വിഷയത്തിൽ സിപിഐഎം മാത്രം തീരുമാനമെടുക്കേണ്ട സാഹചര്യമല്ലെന്നും സിപിഐയിലെ ചില നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സിപിഐയുടെ ഔദ്യോഗിക നിലപാടാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നപരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ. മുന്നണി യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ തമ്മിൽ ധാരണയുണ്ടെന്നും അതനുസരിച്ച് യോഗങ്ങൾ ചേർന്ന് മുന്നോട്ടുപോകുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...