Saturday, October 10, 2026

തിരുവനന്തപുരം മൃഗശാല മാറ്റം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമെന്ന് മുൻ മേയർ വി കെ പ്രശാന്ത്

Date:

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനാതിർത്തിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെ വിമർശിച്ച് മുൻമേയറും എംഎൽഎയുമായിരുന്ന സിപിഎം നേതാവ് വി കെ പ്രശാന്ത്. നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യത്തോടെ മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.

ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ആരുമായും ആലോചിക്കാതെയാണ് തീരുമാനം. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നുണ്ടെന്ന് വി കെ പ്രശാന്ത് പറഞ്ഞു. മൃഗങ്ങളിൽ നിന്ന് രോഗം പകരും എന്നാണ് അദ്ദേഹം പറയുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി കെ പ്രശാന്ത് കുറ്റപ്പെടുത്തി. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദർശിക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. പദ്ധതിയുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. നെയ്യാർ പോലെ വനമേഖലയോട് ചേർന്ന് സ്ഥലത്തേക്ക് മാറ്റുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും പകരം സ്ഥലം മാഡിസണ്‍ സ്ക്വയർ പോലെ പ്രധാനകേന്ദ്രമാക്കി മാറ്റുമെന്നുമാണ്
റീ ഇമേജനിങ് കേരളം പരിപാടിയില്‍ മുഖ്യമന്ത്രി സൂചന നൽകിയത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ആശയത്തെ സ്വാഗതം ചെയ്തിരുന്നു.

Share post:

Popular

More like this
Related

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...