കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി. സംഭവത്തിൽ യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുകൂലമായ വിധി വന്നതോടെ 22 ദിവസമായി തുടരുന്ന നിരാഹാര സമരം വിദ്യാർത്ഥികൾ അവസാനിപ്പിക്കും. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ട് 84 ദിവസം പിന്നിടുന്ന വേളയിലാണ് വിധി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സര്‍വ്വകലാശാല എടുത്ത തീരുമാനവും കോടതി റദ്ദാക്കി. വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സർവ്വകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമാകരുതതെന്നും ഉത്തരവില്‍ നിഷ്‌ക്കർഷിക്കുന്നു.
