Tuesday, November 24, 2026

ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നു’

Date:

തിരുവനന്തപുരം : കോൺഗ്രസിൽ ആഭ്യന്തര കലഹം തുടരുന്നതിനിടെ ഷാഫി പറമ്പിൽ എംപി യ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തനിയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും മാങ്കൂട്ടം ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

“നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്.”- ഉണ്ണിത്താൻ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് അദ്ധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദ്ദേശം ചിലർ ചവറ്റുകുട്ടയിലിട്ടാണ് അടൂർക്കാരനെ വെച്ചതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫി എ പക്ഷത്താണെന്ന് വിശ്വസിക്കാൻ മൗഢ്യമില്ലെന്നും പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതമെന്നും കൂട്ടിച്ചേർത്തു. 

രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. വ്യാജ ഐഡികളിൽനിന്നാണ് തനിക്കെതിരായ സൈബർ ആക്രമണം വരുന്നത്. ഇതെല്ലാം സംഘടിതമാണെന്നും പെട്ടിത്താങ്ങികളായ കുറേപേരാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ഉണ്ണിത്താന്റെ മുൻകാല പാർട്ടി നിലപാടുകളെയും സസ്പെൻഷനുകളെയും പരാമർശിച്ചും ഷാഫി പക്ഷ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. 

”ഷാഫി പറമ്പിലിനെ ഞാൻ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായും പറഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോ എ ഗ്രൂപ്പിൽ അല്ല എന്ന് മാത്രമാണ് പറഞ്ഞത്. കെ.സി.ജോസഫ്, ബെന്നി ബെഹനാൻ എന്നിവരെല്ലാം കറ കളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാൽ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടെ എനിക്ക് കാണാൻ കഴിയൂ. എ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ഞാനല്ല. പക്ഷേ അയാൾ അങ്ങനെ പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കില്ല. എ ഗ്രൂപ്പുണ്ടായത് ഉമ്മൻചാണ്ടിയിൽനിന്നാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ സംരക്ഷിച്ചത് ഞാൻ മാത്രമാണ്. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഇപ്പറഞ്ഞ ഉമ്മൻചാണ്ടി പ്രേമികളോ സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെയോ ഒരാളെയോ കണ്ടിട്ടില്ല. ഉമ്മൻചാണ്ടിക്കുവേണ്ടി തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുന്നതിനിടെ വേട്ടനായ്ക്കൾ കടിച്ചുകീറുന്നത് പോലെ സിപിഎമ്മുകാർ എന്നെ ആക്രമിച്ചു. ആശുപത്രിയിലായി. ഉമ്മൻചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ തങ്ങളുടെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയിൽ മുണ്ടിട്ട് ഓടി ഒളിച്ചവർ ഉമ്മൻചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം കുട പിടിച്ച് നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. അക്കാലത്ത് ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കാൻ എന്നോടൊപ്പം ഉണ്ടായിരുന്നത് സിദ്ധിഖ് മാത്രമാണ്. കെ.സി.വേണുഗോപാലടക്കം അന്ന് ആരോപണവിധേയരായ എല്ലാവരെയും ഞങ്ങൾ സംരക്ഷിച്ചു. എന്നാൽ  ഉമ്മൻചാണ്ടിയുടെ ഒരു ഔദാര്യവും ഞാൻ പറ്റിയിട്ടില്ല. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് എന്ന് പറയുന്ന ഒരാളും അദ്ദേഹത്തെ സംരക്ഷിച്ചില്ല. സിദ്ധിഖല്ലാതെ.” – രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.

”സോളാർ കേസ് വന്നപ്പോൾ കുടുംബത്തെ നിലനിർത്തിയത് രാജ്‌മോഹൻ ഉണ്ണിത്താൻ ഒറ്റയൊരാളാണെന്ന് പറഞ്ഞയാൾ പോലും ഇപ്പോൾ എന്നെ ആക്രമിക്കുമ്പോൾ അത് ആസ്വദിക്കുന്നു. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസുണ്ടാകില്ല. എനിക്ക് ആരോടും കടപ്പാടില്ല. ഞാൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം”- രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Share post:

Popular

More like this
Related

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’

ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ്...

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍...

കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി; വിസിക്ക് തിരിച്ചടി

കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക...