Tuesday, November 24, 2026

ദിൽജിത് ദോസഞ്ചിന്റെ സംഗീത നിശക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്നും സന്ദേശത്തിൽ മുന്നറിയിപ്പ്

Date:

ബംഗളൂരു : പ്രശസ്ത ഗായകൻ ദിൽജിത് ദോസഞ്ചിന്റെ സംഗീത നിശയ്ക്ക് ബോംബ് ഭീഷണി. നവംബർ 29 – ന് ബംഗളൂരുവിലെ മാദവാരയിലുള്ള നൈസ് ഗ്രൗണ്ട്സിൽ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കാണ്  ഭീഷണി ഉയർന്നിരിക്കുന്നത്. ഇ – മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംഗീത നിശ നടക്കുന്ന വേദിയിലും മാദവാര മെട്രോ സ്റ്റേഷനിലും ഐഇഡി സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. പരിപാടിയിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും മെട്രോയിൽ യാത്ര ചെയ്യരുതെന്നും ഇ-മെയിലിൽ മുന്നറിയിപ്പുണ്ട്. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.

നവംബർ 9-ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കൺട്രോൾ റൂമിൽ നിന്ന് മാടനായകനഹള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശിവരാജ് എംജെയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഹുബ്ബള്ളി – ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ ( HDMC ) കമ്മീഷണറുടെ ഔദ്യോഗിക ഇ – മെയിൽ ഐഡിയിലേക്കും മറ്റൊരു ഇ-മെയിൽ വിലാസത്തിലേക്കും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ‘weismith3727@gmail.com’ എന്ന വിലാസത്തിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

വിവരം ലഭിച്ച ഉടൻ പോലീസ് ഉദ്യോഗസ്ഥർ ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ മാനേജരുമായി ബന്ധപ്പെടുകയും നവംബർ 29-ന് നൈസ് ഗ്രൗണ്ട്സിൽ പരിപാടി നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം സബ് ഇൻസ്‌പെക്ടർ നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. അജ്ഞാതരായ ചുമത്തിയ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ നോർത്ത് സൈബർ ക്രൈം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

നേരത്തെ ഇൻഡോറിൽ നടന്ന ദിൽജിത് ദോസഞ്ചിന്റെ ‘ദിൽ-ലുമിനാറ്റി’ സംഗീത പരിപാടിക്ക് നേരെയും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി നേരിട്ടിരുന്നു. പക്ഷെ, വേദിയിലും പരിസരത്തും മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. ഇതോടെ, പരിപാടി തടസ്സപ്പെടുത്താനും പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനുമായി ആരോ മന:പൂർവ്വം അയച്ച വ്യാജ ഭീഷണിയാണ് ഇവയെന്നാണ് പോലീസിൻ്റെ ഔദ്യോഗിക സ്ഥിരീകരണം.

Share post:

Popular

More like this
Related

പാലക്കാട് ക്ലാസ് റൂമിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റു: ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല...

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നവംബര്‍ 25 മുതല്‍ ആരംഭിക്കും....