Tuesday, November 24, 2026

പാലക്കാട് ക്ലാസ് റൂമിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റു: ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

Date:

പാലക്കാട് : പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.  സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന നാടന്‍ തോക്കിൽ നിന്നാണ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് ക്ലാസിൽ തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിക്കാണ് വെടിയേറ്റത്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന നാടന്‍ തോക്ക് സഹപാഠികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തില്‍
വെടിപൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് തവണ വിദ്യാർത്ഥി നിറയൊഴിച്ചു. ഒന്ന് തറയിലും മറ്റൊന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് വിദ്യാർത്ഥിയുടെ മേൽ പതിച്ചത്. തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്.

പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിദ്യാർത്ഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചന. പഴക്കം ചെന്ന ചെറിയ റിവോൾവറാണ് കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. തോക്ക് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിദ്യാർത്ഥിയെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
സംഭവത്തിൽ തൃത്താല പോലീസിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന പുരോഗമിക്കുകയാണ്.

Share post:

Popular

More like this
Related

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നവംബര്‍ 25 മുതല്‍ ആരംഭിക്കും....

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’

ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ്...